India

ഉ​ഗ്ര സ്ഫോടനം; ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടർ ട്രോളിക്കു തീപിടിച്ചു; 15 മരണം

പഞ്ചാബിലെ തരൺ തരണിൽ ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അമൃത്സർ: പഞ്ചാബിലെ തരൺ തരണിൽ ഘോഷയാത്രക്കിടെയുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു. പഹു ഗ്രാമത്തിൽ ‘നഗർ കിർത്തൻ’ ഘോഷയാത്രയ്ക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച ട്രാക്ടർ ട്രോളിക്കു തീപിടിച്ചായിരുന്നു അപകടം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളിലേക്ക് തീ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കം സംഭരിച്ച വണ്ടിയില്‍ ഏഴോളം യുവാക്കള്‍ ഉണ്ടായിരുന്നു.

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കളിലേക്ക് തീ പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് തരണ്‍ തരണ്‍ എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു. 15ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21