India

ഉ​ന്നാ​വോ പീ​ഡ​നക്കേസിലെ മുഖ്യസാക്ഷി മരിച്ചു; മൃ​ത​ദേ​ഹം മറവുചെയ്തത് പോ​സ്റ്റ്മോ​ർ​ട്ടം നടത്താതെ 

ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​ർ പ്ര​തി​യാ​യ കേസിലെ ​സാ​ക്ഷി​ യൂ​നു​സാ​ണ് മ​രി​ച്ച​ത്

Author : സമകാലിക മലയാളം ഡെസ്ക്

ല​ക്നോ: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ മു​ഖ്യ​സാ​ക്ഷി ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​ർ പ്ര​തി​യാ​യ കേസിലെ ​സാ​ക്ഷി​ യൂ​നു​സാ​ണ് മ​രി​ച്ച​ത്. സി​ബി​ഐ​യു​ടെ പ്ര​ധാ​ന​സാ​ക്ഷിയാണ് ഇയാൾ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം കൂ​ടാ​തെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. 

ശനിയാഴ്ച മരിച്ച യൂനുസിന്റെ മൃതദേഹം സംസ്കരിച്ചതിന് ശേഷവും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ബന്ധു രം​ഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സി​ബി​ഐ​യെ​യും പ്രാ​ദേ​ശി​ക പൊലീ​സി​നെ​യും അ​റി​യി​ക്കാ​തെ ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തെ​ന്ന് നാട്ടുകാർ ആരോപിച്ചു. രോ​ഗ​ബാ​ധി​ത​നാ​യ യൂ​നു​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു  ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​രി​ച്ച​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. 

കു​ൽ​ദീ​പ് സിം​ഗിന്റെ സ​ഹോ​ദ​ര​ൻ അ​തു​ൽ സിം​ഗ്  ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സാക്ഷിയാണ് പ​ല​ച​ര​ക്കു വ്യാ​പാ​രി​യാ​യ യൂനുസ്. എന്നാൽ യൂ​നു​സി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണു പൊ​ലീ​സി​ന്‍റെ വാ​ദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍