India

ഊര്‍മിള പിന്നില്‍; മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന കുതിപ്പ്, 48ല്‍ 44 ഇടത്തും ലീഡ് 

48 മണ്ഡലങ്ങളുളള  മഹാരാഷ്ട്രയില്‍ 44 ഇടത്തും ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം തൂത്തുവാരുന്നു. 48 മണ്ഡലങ്ങളുളള  മഹാരാഷ്ട്രയില്‍ 44 ഇടത്തും ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് ഒരിടത്തുപോലും ലീഡ് ചെയ്യുന്നില്ല. എന്‍സിപി മൂന്നിടത്ത് മുന്നിട്ട് നില്‍ക്കുന്നു.

താരമണ്ഡലമായ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഊര്‍മിള പിന്നിലാണ്. ബിജെപിയുടെ ഗോകുല്‍നാഥ് ഷെട്ടിയാണ് ലീഡ് ചെയ്യുന്നത്. അതേപോലെ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായ സഞ്ജയ് നിരുപം, മിലിന്ദ് ദിയോറ , പ്രിയ ദത്ത് തുടങ്ങിയവരും പിന്നിലാണ്.

നാഗ്പൂരില്‍ നിന്നും മത്സരിക്കുന്ന നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുളള ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'