India

എക്‌സിറ്റ് പോളിന് പിന്നാലെ ചറപറാ പറന്നത് 5.6 ലക്ഷം ട്വീറ്റുകള്‍ ! ട്വിറ്ററില്‍ റെക്കോര്‍ഡ് പെരുമഴ

ഞായറാഴ്ച ആറര മുതല്‍ തിങ്കളാഴ്ച വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ ആണ് ഇത്. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എക്‌സിറ്റ് പോള്‍ ഫലങ്ങളെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായത് റെക്കോര്‍ഡ് ട്വീറ്റുകളെന്ന് കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ 5.6 ലക്ഷം ട്വീറ്റുകളാണ് തലങ്ങും വിലങ്ങും ട്വിറ്ററില്‍ പറന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഞായറാഴ്ച ആറര മുതല്‍ തിങ്കളാഴ്ച വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ ആണ് ഇത്. 

രാഷ്ട്രീയ നിരീക്ഷകര്‍ മുതല്‍ സെലിബ്രിറ്റികളും സാധാരണക്കാരും വരെ എക്‌സിറ്റ് പോളുകളെ കുറിച്ച് ട്വീറ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.
 
 ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ദിവസവും ട്വീറ്റുകള്‍ റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നായിരുന്നു ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം