India

എക്‌സ്ട്രാ ക്ലാസ് എടുക്കാന്‍ വിളിച്ചുവരുത്തി; പ്രിന്‍സിപ്പല്‍ അധ്യാപികയെ പീഡിപ്പിച്ചു; അറസ്റ്റ്

27 കാരിയായ അധ്യാപികയുടെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റുചെയ്തു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌കൂളില്‍ വച്ച് അധ്യാപികയെ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജസോളയിലാണ് സംഭവം. കുട്ടികള്‍ക്ക് എക്‌സ്ട്രാ ക്ലാസ് എടുക്കണമെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷമായിരുന്നു പീഡനം.  സംഭവത്തില്‍ 27 കാരിയായ അധ്യാപികയുടെ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാകേഷ് ശര്‍മയെ ഡല്‍ഹി സരിത വിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 


2017 ജൂണിലാണ് സംഭവം.സ്‌കൂള്‍ സമയം കഴിഞ്ഞും എക്‌സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അധ്യാപികയെ വിളിച്ചുവരുത്തിയത്.  പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ അധ്യാപികയ്ക്ക് കുടിക്കാന്‍ നല്‍കിയ ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി.

പിന്നീട് അബോധാവസ്ഥയിലായ അധ്യാപികയെ രാകേഷ് ശര്‍മ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇയാള്‍ ഭീഷണിപ്പെടുത്തുകയാണെന്നും അധ്യാപിക പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT