India

എട്ടു വയസ്സുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, കഴുത്തുഞെരിച്ച് കൊന്നു; ദാരുണം 

ബീഹാറില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് കൗമാരക്കാര്‍ ചേര്‍ന്ന് എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. പ്രതികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒളിവില്‍ പോയ മൂന്നാമത്തെ ആണ്‍കുട്ടിയെ കണ്ടെത്തുന്നതിനുളള അന്വേഷണം തുടരുന്നതായി പൊലീസ് പറയുന്നു.

പുര്‍ണിയ ജില്ലയില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 12നും 15നും ഇടയില്‍ പ്രായമുളള മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയ എട്ടുവയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വീട്ടില്‍ മടങ്ങി എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ, പ്രതികളില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് കൂട്ടുകാരോട് വിശദീകരിച്ചത് പുറത്തറിയുകയായിരുന്നു.  ഈ കുട്ടിയെ തടഞ്ഞുവെച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

ചോദ്യം ചെയ്യലിനിടെ കൗമാരക്കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൃത്യത്തില്‍ മറ്റു രണ്ടുപേര്‍ കൂടി പങ്കാളികളാണെന്ന് തിരിച്ചറിഞ്ഞത്. ഇതില്‍ ഒരാള്‍ ഒളിവിലാണ്.

പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ് ഈ മൂന്ന് കൗമാരക്കാര്‍. പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതായും കഴുത്തു ഞെരിച്ച് കൊന്നതായും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT