പ്രതീകാത്മക ചിത്രം 
India

എണ്ണവ്യാപാരിയുമായി ഭാര്യയ്ക്ക് രഹസ്യ'സമ്പര്‍ക്കം' ; യുവതിയെയും കാമുകനെയും കൊലപ്പെടുത്തി, യുവാവ് ഒളിവില്‍

ഗ്വാളിയോറില്‍ തൊഴിലാളിയായ ആനന്ദ് യാദവ്  എന്ന 30 കാരനാണ് ഇരട്ടക്കൊലപാതകം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. തൊട്ടുപിന്നാലെ ഭാര്യയുടെ ജാരനെന്ന് സംശയിക്കുന്ന എണ്ണവ്യാപാരിയെയും കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്‍ഡ് ജില്ലയിലാണ് സംഭവം. 

ഗ്വാളിയോറില്‍ തൊഴിലാളിയായ ആനന്ദ് യാദവ്  എന്ന 30 കാരനാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യ സരോജിന് എണ്ണവ്യാപാരിയായ ഹരിഓം അഗര്‍വാള്‍ എന്നയാളുമായി രഹസ്യബന്ധം ഉള്ളതായാണ് ആനന്ദ് സംശയിച്ചത്. 

ലോക്ക്ഡൗണിനെ തുടര്‍ന്നാണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംശയം രൂക്ഷമായതോടെ ഭാര്യയെ ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ കാമുകനായ ഹരിഓം അഗര്‍വാളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. 

മരണം ഉറപ്പാക്കാനായി ഇയാള്‍ ഹരിഓമിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ആനന്ദ് യാദവും സഹായിയും ഒളിവില്‍ പോയതായും, ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് സിങ് കാഞ്ചന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT