India

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ വിമര്‍ശിച്ച പത്രവര്‍ത്തക റാണാ അയൂബിനെതിരേ ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനേക്കാള്‍ മോശം സ്ഥാനാര്‍ഥിയാണ് രാംനാഥ് കോവിന്ദ് എന്നര്‍ഥത്തില്‍ ട്വീറ്റ് ചെയ്ത പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയൂബിനെതിരേ ബിജെപി പോലീസില്‍ പരാതി നല്‍കി. ബിജെപി പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയാണ് റാണക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റാണ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്ന് ബിജെപി വ്യക്തമാക്കി.

എസ്‌സി/എസ്ടി നിയമപ്രകാരമാണ് പരാതി നല്‍കിയിട്ടുള്ളത്. ജാതീയവും ബഹുമാനമില്ലാത്തതുമായ പരാമര്‍ശമാണ് റാണയുടേതെന്നും ബിജെപി. പരാതിയുടെ പൂര്‍ണരൂപം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ദളിതര്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !