India

എന്‍സിപി എംഎല്‍എമാര്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ കാവല്‍; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്

ഹോട്ടലിലേക്ക് മാറ്റിയ എന്‍സിപി എംഎല്‍എമാര്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ കാവല്‍.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹോട്ടലിലേക്ക് മാറ്റിയ എന്‍സിപി എംഎല്‍എമാര്‍ക്ക് ശിവസേന പ്രവര്‍ത്തകരുടെ കാവല്‍. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലാണ് എന്‍സിപി എംഎല്‍എമാരുള്ളത്. ഇവിടെ ശിവസേനയുടെ ഒരു വലിയ സംഘം പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്. എന്‍സിപിയുടെ ആറ് എംഎല്‍എമാര്‍ ഒഴിച്ച് ബാക്കി എല്ലാവരും ഹോട്ടയിലുണ്ട്.

ശിവസേന എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നിലും ശിവസേന പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. 56 ശിവസേന എംഎല്‍എമാരെയാണ് ഹോട്ടലിലേക്ക് മാറ്റിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍സിപി എംഎല്‍എമാരെ മുംബൈയില്‍ എത്തിച്ചത്. അന്ധേരിയിലെ ലളിത് ഹോട്ടലിലേക്കാണ് സേന എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കകരുതെന്ന് ഇവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലെ മാരിയറ്റ് ഹോട്ടലിലേക്കാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം