India

എല്ലാ കള്ളന്‍മാരുടെയും പേരുകള്‍ എങ്ങനെ 'മോദി'യെന്നാവുന്നു? വ്യോമസേനയുടെ പണമാണ് പ്രധാനമന്ത്രി മോഷ്ടിച്ച് അംബാനിക്ക് നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി (വീഡിയോ)

നീരവ് മോദിയും ലളിത് മോദിയുമെല്ലാം സാമ്പത്തിക സ്ഥാപനങ്ങളെയാണ് വഞ്ചിച്ചതെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെയാണ് വഞ്ചിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: രാജ്യത്തെ പ്രധാന കള്ളന്‍മാരുടെയെല്ലാം പേരുകള്‍ മോദിയെന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഞ്ചിയില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നീരവ് ഭായ്, മെഹുള്‍ ഭായ് എന്നിങ്ങനെയായിരുന്നു ഇവരെ അദ്ദേഹം നേരത്തേ അഭിസംബോധന ചെയ്തിരുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

നീരവ് മോദിയും ലളിത് മോദിയുമെല്ലാം സാമ്പത്തിക സ്ഥാപനങ്ങളെയാണ് വഞ്ചിച്ചതെങ്കില്‍ പ്രധാനമന്ത്രി രാജ്യത്തെയാണ് വഞ്ചിച്ചത്. വ്യോമസേന രാജ്യത്തെ കാത്ത് സൂക്ഷിക്കുന്നു. പൈലറ്റുമാര്‍ ജീവന്‍ പണയം വച്ചും അതിര്‍ത്തിയില്‍ പോരാടുന്നു. പക്ഷേ പ്രധാനമന്ത്രി ഇവരുടെ സുരക്ഷയ്ക്കുള്ള പണം മോഷ്ടിച്ച് അനില്‍ അംബാനിയുടെ പോക്കറ്റില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്‌. ഇത് നാണംകെട്ട പരിപാടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT