India

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവഗുരുതരം; മെഡിക്കല്‍ റിപ്പോര്‍ട്ട്

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ:  പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി റിപ്പോര്‍ട്ട്. കോവിഡ് ബാധയെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്പി യുടെ ആരോഗ്യസ്ഥിതി വഷളായത്.  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്‌. ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണെന്നും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്കെയര്‍ ആശുപത്രിയിലാണ് ബാലസുബ്രഹ്മണ്യം.

ഇന്നലെ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി മകന്‍ ചരണ്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു,. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്ന അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നുമായിരുന്നു മകന്‍ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT