പ്രതീകാത്മക ചിത്രം 
India

ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍

പ്രതിയായ 60 കാരന്‍ പ്രധാന അധ്യാപികയ്‌ക്കൊപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഒഡീഷയില്‍ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരാപുട്ടിലെ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.

ഗോത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി മൂന്നുമാസം ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസിലെ പ്രതിയായ 60 കാരന്‍ പ്രധാന അധ്യാപികയ്‌ക്കൊപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. സ്‌കൂള്‍ അവധിക്കാലത്ത് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ഇയാള്‍ സമ്മതം വാങ്ങിച്ചിരുന്നു. അവിടെ വെച്ചും പീഡനം തുടര്‍ന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഭാര്യയായ പ്രധാന അധ്യാപിക അറിഞ്ഞിരുന്നില്ലെന്നും പൊലീസ് ഓഫീസര്‍ വരുണ്‍ ഗുണ്ടുപള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT