India

ഏഴുവയസ്സുകാരി അയൽവീട്ടിലെ കുളിമുറിയിൽ കുടുങ്ങി ; വെള്ളം മാത്രം കുടിച്ച് നാലുദിവസം ; അവിശ്വസനീയ രക്ഷപ്പെടൽ

രണ്ടാംക്ലാസ് വിദ്യാർഥിനിയായ കുറവാകച്ചേരി അഖിലയാണ് കുളിമുറിയിൽ അപ്രതീക്ഷിതമായി അകപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  അയൽവീട്ടിലെ കുളിമുറിയിൽ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരി ബാലിക അവിശ്വസനീയമായി രക്ഷപ്പെട്ടു.   വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം ബാലിക ജീവൻ നിലനിർത്തിയത്. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിലെ മഖ്താലിലാണു സംഭവം. 

രണ്ടാംക്ലാസ് വിദ്യാർഥിനിയായ കുറവാകച്ചേരി അഖിലയാണ് കുളിമുറിയിൽ അപ്രതീക്ഷിതമായി അകപ്പെട്ടത്. ഈ മാസം 20-ന് വീടിനടുത്തുള്ള കെട്ടിടത്തിനുമുകളിൽ കളിക്കുമ്പോഴാണ് അഖില കുളിമുറിയിൽ വീണതെന്നു പോലീസ് പറഞ്ഞു. കെട്ടിടത്തിനു മുകളിലെ പ്ലാസ്റ്റിക് വല കൊണ്ട് മൂടിയിട്ട വിടവിലൂടെ കുട്ടി കുളിമുറിയിൽ വീഴുകയായിരുന്നു. 

രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഉടമ സ്ഥലത്തില്ലാതിരുന്നതിനാൽ കുളിമുറി പുറത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നു. കുട്ടിയെ കാണാഞ്ഞ് അച്ഛനമ്മമാർ പോലീസിൽ പരാതി നൽകി. പോലീസ് പ്രത്യേകസംഘമുണ്ടാക്കി അയൽ ജില്ലകളിലുൾപ്പെടെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല.

ഹൈദരാബാദിലായിരുന്ന അയൽവാസി തിരിച്ചെത്തി കുളിമുറി തുറന്നപ്പോഴാണ് ക്ഷീണിതയായി പേടിച്ചരണ്ട കുട്ടിയെ കണ്ടത്. അദ്ദേഹം അയൽവാസികളെ അറിയിക്കുകയും കുട്ടി അഖിലയാണെന്നു തിരിച്ചറിയുകയും ചെയ്തു. കുളിമുറിയിലെ വെള്ളംമാത്രം കുടിച്ചാണ് കുട്ടി ജീവൻ നിലനിർത്തിയത്. 

സംസാരിക്കാൻ പോലും സാധിക്കാത്ത വിധം അവശയായ കുട്ടിയ്ക്ക് പ്രാഥമിക ചികിൽസ നൽകി. കുളിമുറിയിലെ തുണിയ്ക്ക് മേൽ വീണതിനാൽ കുട്ടിക്ക്  പരിക്ക് ഇല്ലെന്ന് പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT