പ്രതീകാത്മകചിത്രം 
India

ഐബിപിഎസ് ക്ലര്‍ക്ക് മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികയിലേക്ക് ഒരുമിച്ച് നടത്തിയ മെയിന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്). www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ജനുവരി 19നാണ് 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തിയത്. 2019 സെപ്റ്റംബറിലാണ് 12,000ഓളം ഒഴിവുകളിലേക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചത്. ഡിസംബറിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ബാങ്കിങ് മേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഐബിപിഎസ് പ്രോബേഷനറി ഓഫീസര്‍, ക്ലര്‍ക്ക്, സ്‌പെഷ്‌ലിസ്റ്റ് ഓഫീസര്‍, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ