India

ഒഡിഷയില്‍ ബിജെപി ത്രിപുരയേക്കാള്‍ ഗംഭീര വിജയം നേടും; പട്‌നായിക്കിനെ വെല്ലുവിളിച്ച് അമിത് ഷാ 

ഒഡിഷയില്‍ ബിജെപി ത്രിപുരയിലേതിനേക്കാള്‍ ഗംഭീര വിജയം നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒഡിഷയില്‍ ബിജെപി ത്രിപുരയിലേതിനേക്കാള്‍ ഗംഭീര വിജയം നേടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്‌നായിക്കിനെ വിമര്‍ശിക്കാനും അമിത് ഷാ മറന്നില്ല. നവീന്‍ പട്‌നായിക്ക് ഭീതിയിലാണ്. അത് തന്നെ കണ്ടിട്ടല്ല. ഒഡിഷയിലെ യുവാക്കള്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുന്നതിലാണ് നവീന്‍ പട്‌നായിക്കിന്റെ ഭയമെന്നും അമിത് ഷാ പറഞ്ഞു. 

കഴിഞ്ഞ ദിവസം ബിജെപിയുടെ മിഷന്‍ 120നെ കുറിച്ച് താന്‍ പരാമര്‍ശിക്കാത്തത് നവീന്‍ പട്‌നായിക്ക് ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ട് ഇതില്‍ മൗനം പാലിക്കുന്നു എന്നായിരുന്നു പട്‌നായിക്കിന്റെ വിമര്‍ശനം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി തങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുളളത് കൊണ്ടാണ് ബിജെപിയുടെ മിഷനെ കുറിച്ച് പറയാതിരുന്നതെന്നും അമിത് ഷാ ചൂണ്ടികാട്ടി.  എല്ലാത്തിനുമപരി ത്രിപുരയില്‍ നേടിയതിനേക്കാള്‍ ഗംഭീര വിജയം ഒഡിഷയില്‍ ബിജെപി നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 

ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന ഭരണമാണ് നവീന്‍ പട്‌നായിക്കിന്റെത്. കഴിഞ്ഞ ഒന്നരവര്‍ഷ കാലയളവില്‍ ബിജെഡിയുടെ അക്രമരാഷ്ട്രീയത്തില്‍ 14 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുറ്റവാളികളെ പട്‌നായിക്ക് വെറുതെ വിട്ടതായും അമിത് ഷാ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT