India

ഒന്നര വയസുകാരിയെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി; മൃതദേഹം കനാലില്‍ കളയാനുള്ള ശ്രമം പാളി; അറസ്റ്റ്

പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പല്‍വാള്‍: പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. ഹരിയാനയിലെ പല്‍വാളിലാണ് ദാരുണ സംഭവം.  ദിലീപും രണ്ടാം ഭാര്യ റിതുവും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയത്. 

രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെ കനാലില്‍ ഉപേക്ഷിക്കാനും ഇരുവരും ചേര്‍ന്ന് ശ്രമിച്ചു. ഈ മാസം ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം കനാലില്‍ കളയാനാണ് പദ്ധതിയിട്ടത്. ബ്ലാങ്കറ്റ് ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞ് ബാഗിനുള്ളിലാക്കി. എന്നാല്‍, വഴിയില്‍ തെരുവു നായ്ക്കള്‍ ഇരുവരുടെയും ചുറ്റും കൂടിയതോടെ ഭയപ്പെട്ട് ബാഗ് വഴിയരികില്‍ ഉപേക്ഷിക്കേണ്ടി വന്നു. 

തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ പല്‍വാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൊതിഞ്ഞിരുന്ന തുണിയില്‍ നിന്നാണ് കൊലപാതകത്തെ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചതെന്ന് ഡിസിപി യഷ്പാല്‍ ഖട്‌ന പറഞ്ഞു.  

പ്രദേശത്ത് മരപ്പണി ചെയ്യുന്നയാളാണ് ദിലീപ്. ഒന്നര വര്‍ഷം മുമ്പ് കുട്ടി ജനിച്ച് അധികം വൈകാതെ ദിലീപിന്റെ ആദ്യ ഭാര്യ പുഷ്പ മരിച്ചു. രണ്ട് മാസത്തിന് ശേഷം ദിലീപ് പുനര്‍ വിവാഹവും കഴിച്ചു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞ് ജനിച്ചതോടെ ആദ്യ ഭാര്യയിലുള്ള ദിലീപിന്റെ കുഞ്ഞിനോട് റിതുവിന് ദേഷ്യമായി. ഒന്നര വയസ് മാത്രം പ്രായമുള്ള കുട്ടിയെ റിതു നിരന്തരം മര്‍ദിച്ചിരുന്നു. 

സെപ്റ്റംബര്‍ 29ന് മര്‍ദനത്തിനിടെ കുഞ്ഞിന്റെ നെഞ്ചില്‍ ശക്തിയായി ചവിട്ടേറ്റു. അതാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT