India

ഒരു പെണ്‍കുട്ടി മരിച്ചു, മറ്റൊരു പത്തുവയസ്സുകാരി അസുഖബാധിതയായി; മന്ത്രവാദിയെ ജീവനോടെ പെട്രോളൊഴിച്ച് തീകൊളുത്തി ആള്‍ക്കൂട്ടം, ഞെട്ടല്‍ 

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദലിത് വിഭാഗത്തില്‍പ്പെട്ട 55 വയസ്സുകാരനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയും ജീവനോടെ തീകൊളുത്തുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം:  മധ്യപ്രദേശില്‍ തെരുവില്‍ വിസര്‍ജനം നടത്തിയതിന് രണ്ട് ദളിത് കുട്ടികളെ അടിച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊന്ന്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദലിത് വിഭാഗത്തില്‍പ്പെട്ട 55 വയസ്സുകാരനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയും ജീവനോടെ തീകൊളുത്തുകയും ചെയ്തു. പുട്ടബന്ധ ഗ്രാമത്തിലെ കിലോ ജയറാമാണ് ക്രൂരമായ ആക്രമണത്തിന് വിധേയനായത്.

ജയറാം മന്ത്രവാദം ചെയ്തതുകൊണ്ട് ഒരു പെണ്‍കുട്ടി മരിക്കാനും പത്ത് വയസ്സുകാരി അസുഖബാധിതയാകാനും കാരണമായെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അസുഖബാധിതയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജയറാമിനെ കൂര്രമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ജീവനോടെ ജയറാമിനെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജയറാമിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പകര്‍ച്ചവ്യാധി പിടിപ്പെട്ടാണ് കുട്ടി അസുഖബാധിതയായതെന്ന് പൊലീസ് പറയുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി അസുഖബാധിതയായ വിഷയം നാട്ടുകൂട്ടം ചര്‍ച്ച ചെയ്തിരുന്നു. അവിടെവച്ച് കുട്ടിയുടെ ബന്ധുക്കള്‍ ജയറാമിനെ മന്ത്രവാദിയായി ചിത്രീകരിച്ചിരുന്നതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT