India

ഒരു മണിക്കൂറിൽ ഫലം; ചെലവും കുറവ്; കൊറോണ വൈറസ് പരിശോധനയ്ക്ക് ഐജിഐബിയുടെ 'ഫെലൂദ'

ഒരു മണിക്കൂറിൽ ഫലം; ചെലവും കുറവ്; കൊറോണ വൈറസ് പരിശോധനയ്ക്ക് ഐജിഐബിയുടെ 'ഫെലൂദ'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം വികസിപ്പിച്ച് സിഎസ്ഐആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി). ഐജിഐബിയിലെ ശാസ്ത്രജ്ഞരാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ 'ഫെലൂദ'യുടെ പേരിലാണ് ഇത് അറിയപ്പെടുക. 

ദേബ്‌ജ്യോദി ചക്രവര്‍ത്തിയും സൗവിക് മൗതിയും ചേര്‍ന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്ഐആര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT