India

'ഒരു സാധാരണ പനിപോലെ';കോവിഡിനെ മലര്‍ത്തിയടിച്ച നൂറുവയസ്സുകാരിയെ പരിചയപ്പെടാം

'ഡോക്ടര്‍മാരെ എന്നെ നല്ലതുപോലെ പരിചരിച്ചു. എല്ലാ ദിവസത്തേയും ഭക്ഷണത്തിനൊപ്പം ഞാന്‍ ഒരു ആപ്പിള്‍ കഴിക്കുമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് വയോധികരെയാണ്. നിരവധിപേരാണ് രാജ്യത്ത് ഇതിനോടകം മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചില വയോധികരമുണ്ട്. കോവിഡിനെ തോല്‍പ്പിച്ച് രാജ്യത്തിന്റെയാകെ അഭിമാനമായി മാറിയവരില്‍ ഒരാളാണ് കര്‍ണാടകയില്‍ നിന്നുള്ള നൂറുവയസ്സുകാരി ഹല്ലമ്മ. ബെല്ലാരി ജില്ലയിലെ ഹുവിന ഹഡഗലിയാണ് ഹല്ലമ്മയുടെ നാട്. 

'ഡോക്ടര്‍മാരെ എന്നെ നല്ലതുപോലെ പരിചരിച്ചു. എല്ലാ ദിവസത്തേയും ഭക്ഷണത്തിനൊപ്പം ഞാന്‍ ഒരു ആപ്പിള്‍ കഴിക്കുമായിരുന്നു. ഡോക്ടര്‍മാര്‍ മരുന്നുകളും ഇഞ്ചക്ഷനും തന്നു. കോവിഡ് 19 ഒരു സാധാരണ പനി പോലെയാണ്, ഞാനിപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്'- ഹലമ്മ വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പറഞ്ഞു. 

ഹല്ലമയുടെ മകനും മരുമകള്‍ക്കും ചെറുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ജൂലൈ 3നാണ് ഹല്ലമ്മയുടെ ബാങ്ക് ജീവനക്കാരനായ മകന് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 16ന് ഹല്ലമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ജൂലൈ 22ന് നടത്തിയ ടെസ്റ്റില്‍ ഹല്ലമ്മയ്ക്ക്  കോവിഡ് നെഗറ്റീവ് ആയി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT