India

ജിന്നയുടെ പുതിയ അവതാരം ; ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്കെതിരെയുള്ളതെന്ന് തേജസ്വി സൂര്യ

ഒവൈസിയും സഹോദരന്‍ അക്ബറുദീനും നടത്തുന്നത് വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി മുഹമ്മദാലി ജിന്നയുടെ പുതിയ അവതാരമെന്ന് ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ. ഒവൈസിക്കുള്ള ഓരോ വോട്ടും ഇന്ത്യക്കെതിരെയുള്ളതാണെന്നും തേജസ്വി പറഞ്ഞു. ഹൈദരാബാദില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.


ഒവൈസിയും സഹോദരന്‍ അക്ബറുദീനും നടത്തുന്നത് വിഭാഗീയ, വര്‍ഗീയ രാഷ്ട്രീയമാണ്. ഹൈദരാബാദിന്റെ വികസനത്തെക്കുറിച്ചല്ല ഒവൈസി പറയുന്നത്. പകരം റോഹിംഗ്യന്‍ മുസ്ലിങ്ങളെ കൊണ്ടു വരുന്നതിനെക്കുറിച്ചാണ്. ജിന്നയെപ്പോലെ ഇസ്ലാമിസം, വിഘടനവാദം, തീവ്രവാദം എന്നിവയുടെ ഭാഷയാണ് ഒവൈസി സംസാരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഒവൈസിയുടെ ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണം

ബിജെപിക്കു നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിനുള്ളതാണ്. മറിച്ച് ഒവൈസിക്കുള്ള ഓരോ വോട്ടും രാജ്യത്തിനും ഇന്ത്യ നിലനില്‍ക്കുന്ന മൂല്യങ്ങള്‍ക്കും എതിരാണ്.ഒവൈസിക്ക് ഇവിടെ വോട്ട് ചെയ്താല്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും അദ്ദേഹം ശക്തനാകും. ആരാണ് ഒവൈസി, ജിന്നയുടെ പുതിയ അവതാരമാണ്. അദ്ദേഹത്തെ പരാജയപ്പെടുത്തണം. ഇതു നിസാമിന്റെ കാലമല്ലെന്നും, നരേന്ദ്ര മോദിയുടെ ഭരണകാലമാണെന്നും ഒവൈസി സഹോദരന്മാര്‍ മറക്കരുതെന്നും തേജസ്വി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT