India

ഓ​ട്ട​ത്തി​നി​ടെ ട്രെ​യിൻ നിന്ന് കത്തി ; പാ​ൻ​ട്രി ​കാ​ർ വേർപെടുത്തി രക്ഷാപ്രവർത്തനം ( വീഡിയോ)

യ​ശ്വ​ന്ത്പു​ർ-​ടാ​റ്റാ​ന​ഗ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഓ​ട്ട​ത്തി​നി​ടെ ട്രെ​യി​നി​ലെ പാ​ൻ​ട്രി​കാ​ർ തീ​പി​ടി​ച്ച് ക​ത്തി. ജീ​വ​ന​ക്കാ​ർ വേ​ഗം ത​ന്നെ പാ​ൻ​ട്രി​കാ​ർ ട്രെ​യി​നി​ൽ​നി​ന്നും വേ​ർ​പെ​ടു​ത്തി മ​റ്റ് ബോ​ഗി​ക​ളി​ലേ​ക്ക് തീ​പ​ട​രാ​തെ അ​പ​ക​ടം ഒ​ഴി​വാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോദാ​വ​രി ജി​ല്ല​യി​ൽ രാജമുൻഡ്രിക്ക് സമീപം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 

യ​ശ്വ​ന്ത്പു​ർ-​ടാ​റ്റാ​ന​ഗ​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ജം​ഷ​ഡ്പു​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ട്രെ​യി​ൻ. പുലർച്ചെ രണ്ടുമണിയോടെയാണ് തീ പടർന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ഇതോടെ തീ അണയ്ക്കാൻ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തുടർന്ന് തീ പിടിച്ച പാൻട്രികാർ വേർപെടുത്തി വൻദുരന്തം ഒഴിവാക്കുകയായിരുന്നു. പാൻട്രികാർ പൂർണമായും കത്തി നശിച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ജ​യ​വാ​ഡ-​വി​സാ​ഗ് സെ​ക്ട​റി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

SCROLL FOR NEXT