India

കഞ്ചാവിനടിമ, ദൈവങ്ങളെപ്പോലെ വസ്ത്രം ധരിക്കും, ശാരീരികമായി ഉപദ്രവിക്കുന്നു; മുൻ മന്ത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായ് രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും മുന്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവിനെതിരെ ഭാര്യ ഐശ്വര്യ റായ് രംഗത്ത്. തേജ് പ്രതാപ് കഞ്ചാവിനടിമയാണെന്നും തന്നെ ഉപദ്രവിക്കാറുണ്ടെന്നും വിവാഹ മോചന പരാതിയുടെ മറുപടിയില്‍ അവര്‍ വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള നിയമപ്രകാരം സുരക്ഷ ലഭ്യമാക്കണമെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു. 

വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തേജ് ലഹരിക്കടിമയാണെന്ന് ബോധ്യപ്പെട്ടു. ഭഗവാന്‍ ശിവന്‍റെ അവതാരമാണെന്നാണ് തേജ് സ്വയം അവകാശപ്പെട്ടിരുന്നത്. ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും വേഷങ്ങള്‍ ധരിച്ചിരുന്നു. നീണ്ട മുടിയുള്ള വിഗും ചോളിയും ഖഗ്രയും ധരിച്ച് രാധയെപ്പോലെയും വേഷം ധരിച്ചിരുന്നു. തേജ് പ്രതാപിന്‍റെ മാതാപിതാക്കളോട് സംഭവം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന്‍ ശിവന്‍ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു മറുപടി. തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. 

2018ലാണ് തേജ് പ്രതാപും ഐശ്വര്യയും വിവാഹിതരായത്. എന്നാൽ ആറ് മാസത്തിന് ശേഷം വിവാഹ മോചനമാവശ്യപ്പെട്ട് തേജ് പരാതി നല്‍കുകയായിരുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT