India

കടല്‍ത്തീരത്ത് വെളളത്തില്‍ വീഴാതെ 'ബലൂണ്‍ കളി', ആവേശത്തോടെ ഉയര്‍ന്ന് ചാടി നായ്ക്കൂട്ടം ( വീഡിയോ)

ഒരു കൂട്ടം പട്ടികള്‍ ബലൂണ്‍ തട്ടിക്കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു കൂട്ടം പട്ടികള്‍ ബലൂണ്‍ തട്ടിക്കളിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. കടല്‍ത്തീരത്ത് നിന്ന് പട്ടികള്‍ കളിക്കുന്നതിന്റെ വീഡിയോയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ബലൂണ്‍ പരസ്പരം തട്ടിക്കളിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. വെളളത്തില്‍ വീഴാതെ ഓരോ തവണയും താഴേക്ക് ബലൂണ്‍ വരുമ്പോള്‍ മുകളിലേക്ക് ഉയര്‍ത്തി അടിക്കുന്നതാണ് വീഡിയോയിലുളളത്. 

നേട്ടത്തിലാണ് എല്ലാ സന്തോഷവും അടങ്ങുന്നത് എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പട്ടികള്‍ ആവേശത്തോടെ കളിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം