India

കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടി; യുവാവിന് ദാരുണാന്ത്യം (വീഡിയോ)

മൃഗശാലയില്‍ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:  മൃഗശാലയില്‍ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ ഓമാന്‍ജി മൃഗശാലയിലാണ് സംഭവം. വസീം അന്‍സാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ അനുഷ്‌ക എന്ന പെണ്‍കടുവ കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാവിലെയാണ് വസീം മൃഗശാലയിലെത്തിയത്. കടുവക്കൂടിന് സമീപത്തെത്തിയ വസീം കൂടിനോടു ചേര്‍ന്നുള്ള മരത്തില്‍ കയറി കൂട്ടിലേക്ക് എടുത്തു ചാടുകയും കടുവയുടെ സമീപത്തേക്ക് പോവുകയുമായിരുന്നു. കൂട്ടിലെത്തിയ വസീമിനെ കടുവ തല്‍ക്ഷണം അക്രമിച്ച് കൊലപ്പെടുത്തി.

യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവം കണ്ടുനിന്നവര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വസീമിന്റെ കഴുത്തില്‍ നിന്ന് കടുവയുടെ നഖവും പല്ലും പോസ്റ്റുമോര്‍ട്ടത്തിനിടെ കണ്ടെത്തി. മൂന്നുമാസം മുമ്പാണ് വസീം വിവാഹിതനായത്. എന്നാല്‍ പിന്നീട് വിവാഹമോചനം നേടിയിരുന്നു.

കടപ്പാട്: പയനിയര്‍ ഹരിയാന

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT