India

കത് വ കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ജമ്മു; രാജ്യത്തെ പിടിച്ചുകുലുക്കിയ കത് വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ജമ്മു കശ്മീര്‍ കോടതി നിര്‍ദേശം. മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കസെടുത്ത് അന്വേഷണം നടത്താന്‍ ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുക്കുക.

കേസിലെ സാക്ഷികളായ സച്ചിന്‍ ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയത്. പൊലീസ് സീനിയര്‍ സൂപ്രണ്ടും അന്വേഷണ സംഘത്തലവനുമായ ആര്‍.കെ ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസ്സാര്‍ ഹുസ്സൈന്‍, എസ്.ഐമാരായ ഉര്‍ഫാന്‍ വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത് വ ജില്ലയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് മരണംവരെ തടവുശിക്ഷ ലഭിച്ചിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് മറ്റു മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT