പ്രതീകാത്മക ചിത്രം 
India

കത്തിക്കരിഞ്ഞ നിലയില്‍ തലയില്ലാത്ത മൃതദേഹം; കോണ്‍സ്റ്റബിളും ഭാര്യയും അറസ്റ്റില്‍; ചുരുളഴിച്ച് പൊലീസ്

കൈയും കാലും അറുത്തെടുത്ത നിലയിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കഴിഞ്ഞ മാസം തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. സിയോണി ഡിവിഷനിലെ എസിപിയുടെ ഡ്രൈവറും മുന്‍ഭാര്യയെയുമാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്

ശിവശങ്കര്‍ ഗെയ്ക് വാദും ഭാര്യ മൊണാലിയുമാണ് അറസ്റ്റിലായത്. വര്‍ളി ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ മാസം മുപ്പതിനാണ് ആന്‍ടോപ് ഹില്‍ ഏരിയയിലെ അസിസിറ്റന്റ് കമ്മീഷണറുടെ ഓഫീസിന് സമീപത്ത് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും അറുത്തെടുത്ത നിലയിലും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമായിരുന്നു.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാള്‍ സോളാപ്പൂരിലുള്ള ദാദ ജഗദ്‌ലെ എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിനിടെ ഇയാളെ കൊലപ്പെടുത്തിയത് പൊലീസ് കോണ്‍സ്റ്റബിളും ഭാര്യയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  മരിച്ചയാളുടെ തല കണ്ടെത്തിയില്ലെന്നും കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT