India

കനത്തമഴയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി, കാറുകള്‍ കുന്നിന്റെ താഴ്‌വരയില്‍ പതിച്ചു (വീഡിയോ)

ജമ്മു കശ്മീരില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കുന്നിന്റെ താഴ്‌വരയിലേക്ക് പതിച്ചു. 3 വാഹനങ്ങള്‍ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.

പഞ്ചതീര്‍ത്ഥിയുമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂലര്‍ റോഡിന്റെ ഒരു ഭാഗമാണ് കനത്തമഴയില്‍ ഒലിച്ചുപോയത്. റോഡിന്റെ ഭാഗം താഴ്‌വരയിലേക്കാണ് ഒലിച്ചിറങ്ങിയത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇതിന് പുറമേ കനത്തമഴയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ടോയ്‌ലെറ്റിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞുവീണിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസമായി ജമ്മു കശ്മീരില്‍ കനത്തമഴയാണ് ലഭിക്കുന്നത്. താഴ്ന്നപ്രദേശങ്ങളില്‍ വെളളം നിറഞ്ഞു. അംബേദ്ക്കര്‍ നഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ 3 അടിയിലേറെ വെള്ളം പൊങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം