India

കനയ്യയുടെ പേര് പോലും പറയരുത് ! ഗിരിരാജ് സിങിന് മോദിയുടെ നിര്‍ദ്ദേശം 

'ടുക്കഡേ ടുക്കഡേ ഗ്യാങ്' (രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന സംഘം) എന്നും 'ഗോ ടു പാകിസ്ഥാന്‍ ഫെയിം' എന്നുമെല്ലാമാണ് ജെഎന്‍യു മുന്‍ചെയര്‍മാന്‍ ആയ കനയ്യയെ ഗിരിരാജ് സിങ് വിശേഷിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെഗുസരായ് : എതിര്‍സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ പേര് പോലും പറയാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിന്റെ പ്രചാരണം. പേര് പറയുന്നത് ബെഗുസരായ്ക്കാരനായ കനയ്യയുടെ വോട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന ഭയമാണ് ഇത്തരമൊരു തീരുമാനത്തിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോദിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരമാണ് കനയ്യയുടെ പേര് പോലും ഉച്ചരിക്കാത്തത് എന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. വ്യക്തിപ്രഭാവം ജനങ്ങളെ സ്വാധീനിച്ചാല്‍ കനയ്യയ്ക്ക് അത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍

'ടുക്കഡേ ടുക്കഡേ ഗ്യാങ്' (രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്ന സംഘം) എന്നും 'ഗോ ടു പാകിസ്ഥാന്‍ ഫെയിം' എന്നുമെല്ലാമാണ് ജെഎന്‍യു മുന്‍ചെയര്‍മാന്‍ ആയ കനയ്യയെ ഗിരിരാജ് സിങ് വിശേഷിപ്പിച്ചത്. ബെഗുസരായിയില്‍ മത്സരം ഗിരിരാജ് സിങും ഗിരിരാജ് സിങും തമ്മിലാണ് എന്നും ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ചു.

ആര്‍ജെഡിയുടെ തന്‍വീര്‍ ഹാസന്‍ കൂടി ബെഗുസരായിയില്‍ ജനവിധി തേടുന്നുണ്ട്. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. ഏപ്രില്‍ 29നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി