India

കഫീല്‍ ഖാന്റെ സഹോദരന് വെടിയേറ്റു; അവര്‍ തങ്ങളെ എപ്പോഴും കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് കഫീല്‍ഖാന്‍

ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ഖൊരക്പൂര്‍: ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു. ഖൊരക്പൂരില്‍ ഞായറാഴ്ച്ച രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ കൈക്കും, കഴുത്തിനും, താടിക്കും പരിക്കേറ്റു. ഖൊരക്പൂരിലെ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് ഖാഷിഫ് ഇപ്പോള്‍. 

അവര്‍ തങ്ങളെ കൊല്ലാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ പ്രതികരിച്ചത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തില്‍ പൊലിസ് അന്വേഷണം നടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT