India

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥനെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്


മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥനെ കാണാതായത്. 

34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാവികസേനയുടേയും തീരസുരക്ഷ സേനയുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പൊലീസിനോട് പറഞ്ഞിരുന്നു.
 

ബിസിനസ് പരിപാടിക്കായി ചിക്കമംഗളൂരുവിലേക്ക് പോവുകയായിരുന്നു. ചിക്കമംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവാനാണ് ലക്ഷ്യമിട്ടിരുന്നു. യാത്രയ്ക്കിടയില്‍ നേത്രാവദി നദിക്ക് കുറുകെയുള്ള പാലത്തില്‍ വെച്ച് ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട് സിദ്ധാര്‍ഥ കാറില്‍ നിന്നിറങ്ങി പോയി. പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊലീസിന്റെ നിഗമനം. കാറില്‍ നിന്നും ഇറങ്ങി നടന്ന ഇദ്ദേഹം തിരികെ വരാതിരുന്നതോടെ െ്രെഡവര്‍ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. ഫോണില്‍ സംസാരിച്ചായിരുന്നു സിദ്ധാര്‍ഥ കാറില്‍ നിന്നും ഇറങ്ങി പോയത്. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം