India

കമല്‍നാഥിന്റെ കോട്ട മകന്; മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു. മുഖ്യമന്ത്രി കമല്‍നാഥിന്റെ മണ്ഡലമായിരുന്ന ചിന്ദ്‌വാരയില്‍ നിന്ന് മകന്‍ നകുല്‍ നാഥ് ജനവിധി തേടും. പന്ത്രണ്ട് പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ള ഒമ്പത് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. 

1980മുതല്‍ 2014വരെ തുടര്‍ച്ചയായി കമല്‍നാഥ് വിജയിച്ചുവരുന്ന മണ്ഡലമാണ് ചിന്ദ്‌വാര. 19997ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മാത്രമാണ് കമല്‍നാഥിന് കാലിടറിയത്. 1998ല്‍ അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് മകനെ രംഗത്തിറക്കാന്‍ കമല്‍നാഥ് തീരുമാനിച്ചിരിക്കുന്നത്. 

മോദി തരംഗം ആഞ്ഞടിച്ച 2014ല്‍ മധ്യപ്രദേശിലെ 29ല്‍ 27 സീറ്റും ബിജെപി നേടിയപ്പോഴും ചിന്ദ്‌വാര കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ ഗുണയാണ് മറ്റൊന്ന്. 

നകുല്‍ നാഥിനൊപ്പം മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ അരുണ്‍ യാദവും പ്രമുഖ നേതാവ് വിവേക് തന്‍ഖയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)