India

കമാന്‍ഡോ സുരക്ഷയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര മന്ത്രി; വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും

കമാന്‍ഡോ സുരക്ഷയില്‍ മൂത്രമൊഴിക്കുന്ന കേന്ദ്ര മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സര്‍ക്കര്‍ കൊട്ടിഘോഷിച്ച് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി രാജ്യമൊട്ടാകെ നടപ്പാക്കുമ്പോള്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ്. കമാന്‍ഡോ സുരക്ഷയില്‍ മൂത്രമൊഴിക്കുന്ന കേന്ദ്ര മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. 

പൊതു സ്ഥലത്ത് നിന്നും മൂത്രമൊഴിച്ചതിന് പുറമെ മറ്റൊരു നിയമലംഘനം കൂടി ക്യാമറയില്‍ പതിഞ്ഞു. കേന്ദ്ര മന്ത്രി കയറാനെത്തുന്ന വാഹനത്തിന് മുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും കാണാം. മന്ത്രിമാരും, ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര മന്ത്രി തന്നെ ലംഘിക്കുന്നു എന്ന് വ്യക്തം.

നിയമലംഘനം നടത്തിയ കേന്ദ്ര മന്ത്രിക്കെതിരെ പരിഹാസങ്ങള്‍ നിറയുകയാണ് സമൂഹ മാധ്യമങ്ങളില്‍. രാധാമോഹന് വാതില്‍ കാട്ടി കൊടുക്കു എന്നാണ് ട്വിറ്ററില്‍ മോദിക്ക് ഒരാള്‍ നല്‍കിയ കമന്റ്. എന്നാല്‍ വിമര്‍ശനങ്ങളോട് രാധാമോഹന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി