India

കരുത്താർജ്ജിച്ച് 'ഉംപുൻ' ; അതിതീവ്ര ചുഴലിയാകുന്നു ; മറ്റന്നാൾ ബം​ഗാൾ തീരം തൊടും ; കനത്ത ജാ​ഗ്രത

ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു. അടുത്ത ആറുമണിക്കൂറിനുള്ളിൽ  അതിതീവ്ര ചുഴലിക്കാറ്റായി  മാറും. ബുധനാഴ്ച ഉച്ചയോടെ കാറ്റ് ബം​ഗാൾ, ബം​ഗ്ലാദേശ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു.

തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. വേഗത കുറച്ച് നീങ്ങുന്ന ഉംപുൻ ബംഗാളിലെ ദിഗ ബംഗ്ലദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മേയ് 20ന് ശക്തമായ ചുഴലിക്കാറ്റായി തീരത്ത് വീശിയടിക്കുമെന്നാണ് വിലയിരുത്തൽ.

ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മേയ് 18ന് ശക്തമായ മഴയും  ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ‍, ഒഡീഷ എന്നിവിടങ്ങളിൽ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം