India

കര്‍ണാടകയിലും താമര; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; സിദ്ധരാമയ്യക്ക് തോല്‍വി

രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മേഖലയില്‍ പോലും വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. അതേസമയം ജെഡിഎസ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എന്നാല്‍ മികച്ച പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി കുമാരസാമി രണ്ടു സീറ്റുകളിലും പിന്നിലാണ്. പുറത്തുവരുന്ന വിവരങ്ങള്‍ അനിസരിച്ച് 105 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവ ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്‍ഗ്രസ് 75 സീറ്റുകളും ജെഡിഎസ് 41 സീറ്റും നേടി.

രണ്ടിടത്ത് മത്സരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലവരെ പരിങ്ങലിലാണ്. ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡ സിദ്ധരാമയ്യയെ പരാജയപ്പെടത്തി. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ വിജയിച്ചു. 

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച തീരദേശ മേഖലയും മധ്യ കര്‍ണാടകയും ബിജെപി പൂര്‍ണമായും തൂത്തുവാരി. ദക്ഷിണ കന്നടയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിക്കാതെ പോയത്. ഇവിടെ ജെഡിഎസാണ് മുന്നില്‍. 

സഹായിക്കുമെന്ന് കരുതിയ ലിംഗായത്ത് വിഭാഗക്കാരുടെ മേഖലയിലും കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു ഫലം. ആദ്യം മുതല്‍ ശക്തമായ മത്സരം നടന്ന സംസ്ഥാനത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണിയതോടെ ചിത്രം പൂര്‍ണമായും ബിജെപിക്ക് അനുകൂലമായകുകയാരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

SCROLL FOR NEXT