India

കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശം; കങ്കണയ്ക്ക് എതിരെ ക്രിമിനല്‍ കേസ്‌

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്ന പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ ക്രിമിനല്‍ കേസ്. കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്. 

സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. 

'ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിന് എതിരെയും രംഗത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. ഇവര്‍ തീവ്രവാദികളാണ്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെയും കര്‍ഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT