India

കര്‍ണാടക തെരഞ്ഞെടുപ്പ്: കന്നട സൂപ്പര്‍ സ്റ്റാര്‍ ബിജെപിയിലേക്ക്

നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലാകൃഷ്ടനായാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മാസങ്ങള്‍ക്ക് മുന്‍പ് രൂപീകരിച്ച സ്വന്തം പാര്‍ട്ടിയിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ പാര്‍ട്ടിവിടുമെന്ന പ്രഖ്യാപനവുമായി കന്നട സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നടന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഉപേന്ദ്രയുമായി അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു

നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലാകൃഷ്ടനായാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാസങ്ങള്‍ക്ക് മുന്‍പാണ് പ്രജാകീയ എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആം ആദ്മി മാതൃകയില്‍ രൂപീകരിച്ച പാര്‍ട്ടി അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞായിരുന്നു രംഗത്ത് എത്തിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി മത്സരരംഗത്തുണ്ടാവുമെന്നും കഴിവുള്ളവരായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങിയിട്ടുള്ള ഉപേന്ദ്ര വലിയ ആരാധകരുള്ള താരമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT