പ്രതീകാത്മക ചിത്രം 
India

കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തില്‍ മൂന്ന് പൂജാരിമാരെ കല്ല് കൊണ്ട് ഇടിച്ചു കൊന്നു; കവര്‍ച്ചാ സംഘം പണവുമായി കടന്നുകളഞ്ഞു, അന്വേഷണം

കര്‍ണാടകയില്‍ പ്രമുഖ ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടെ, മൂന്ന് പൂജാരിമാരെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടെ, മൂന്ന് പൂജാരിമാരെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി. രാത്രിയില്‍ ക്ഷേത്രത്തില്‍ ഉറങ്ങുകയായിരുന്ന പൂജാരിമാരെയാണ് കല്ല് കൊണ്ട് ഇടിച്ച് കൊന്നത്. ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നതായി പൊലീസ് പറയുന്നു.

കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ അരകേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ചയും കൊലപാതകവും നടന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കവര്‍ച്ചാ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ ഉറങ്ങുകയായിരുന്ന മൂന്ന് പൂജാരിമാരെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. 

ഭണ്ഡാരത്തിലെ നോട്ടുകളാണ് സംഘം കവര്‍ന്നത്. പൂജാരിമാര്‍ പതിവായി ക്ഷേത്രത്തിലാണ് ഉറങ്ങുന്നത്.പൂജാരിമാരുടെ മരണത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT