'കോഹ്‌ലി എന്നെ പറഞ്ഞ് പറ്റിച്ചു, ഫോണിനും മെസേജിനും മറുപടി ഇല്ല'

ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍
Virat Kohli England vs India match
Virat Kohlix
Updated on: 
2 min read

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര. ലെഗ് സ്പിന്നറായ മിശ്രയുടെ അന്താരാഷ്ട്ര കരിയര്‍ കടുത്ത നിരാശയിലാണ് ആവസാനിച്ചത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവിലാണ് മിശ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്. അന്ന് മത്സരത്തിനിടെ പരിക്കേറ്റതാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്. അന്ന് പരിക്കേറ്റിരുന്നില്ല എങ്കില്‍ തനിക്ക് ദീര്‍ഘനാള്‍ ഇന്ത്യക്കായി കളിക്കാന്‍ സാധിക്കുമെന്നാണ് താരം വിശ്വസിക്കുന്നത്.

അന്ന് പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയാല്‍ ടീമിലേക്ക് വിളിക്കുമെന്നു പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിക്ക് മാറി കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്ത് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോഹ്‌ലി ഫോണ്‍ എടുത്ത് സംസാരിക്കുകയോ മെസജ് അയച്ചപ്പോള്‍ തിരിച്ച് മറുപടി നല്‍കുകയോ പോലും ചെയ്തില്ലെന്നു മിശ്ര വെളിപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് മിശ്രയുടെ ഗുരുതര വെളിപ്പെടുത്തല്‍.

'ബംഗളൂരുവിലെ മത്സരത്തിനിടെയാണ് എനിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ് പുറത്താകുമ്പോള്‍ അനില്‍ കുംബ്ലെയായിരുന്നു കോച്ച്. ഞാന്‍ അനില്‍ ഭായിയോടു സംസാരിച്ചപ്പോള്‍ വിഷമിക്കേണ്ട പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്താല്‍ ഉടന്‍ നിന്നെ ടീമിലെടുക്കും എന്നാണ് അദ്ദേഹം എനിക്കു നല്‍കിയ ഉറപ്പ്.'

'പിന്നാലെ ഞാന്‍ വിരാടിനോടും ചോദിച്ചു. എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദിച്ചത്. പേടിക്കേണ്ട പൂര്‍ണമായി സുഖം പ്രാപിച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കു. താങ്കള്‍ ടീമിലുണ്ടാകും എന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.'

Virat Kohli England vs India match
ട്രിപ്പിള്‍ സെഞ്ച്വറി, ഡബിള്‍ സെഞ്ച്വറി, സെഞ്ച്വറി... ആദ്യം 'ഗെയ്ല്‍', ഇപ്പോള്‍ 'ബ്രൂക്ക്'!

'ഞാന്‍ പരിക്കു മാറി തിരിച്ചെത്തിയ ഉടനെ തന്നെ കോഹ്‌ലിയെ വിളിച്ചു. ടീമിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് ചോദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ വിവരം അറിയിക്കാമെന്നു അദ്ദേഹം ഉറപ്പു നല്‍കി.'

'പിന്നീട് ഒരാഴ്ച കഴിഞ്ഞു, രണ്ട് ആഴ്ച കഴിഞ്ഞു, മൂന്ന് ആഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തില്‍ നിന്നു ഒരു വിവരവും ഉണ്ടായില്ല. ഞാന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. മെസേജ് അയച്ചെങ്കിലും അതിനും മറുപടി തന്നില്ല.'

തന്നേക്കാള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും കൂടുതല്‍ കാലം പുറത്തിരിക്കേണ്ടി വരികയും ചെയ്ത മറ്റ് കളിക്കാര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ഉടന്‍ ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അമിത് മിശ്ര വെളിപ്പെടുത്തി.

'ഞാന്‍ വീണ്ടും കോഹ്‌ലിയെ വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തില്ല. പിന്നീടും ശ്രമിച്ചു നോക്കിയപ്പോഴും മറുപടികള്‍ ഇല്ല. അതോടെ ഞാന്‍ ആ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചു. ഒരാള്‍ക്ക് നമ്മളെ ആവശ്യമില്ലെങ്കില്‍ പിന്നെ നമ്മള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മടങ്ങിവരാന്‍ അവസരം ലഭിച്ചിട്ടും എനിക്ക് എന്തുകൊണ്ടാണ് അവസരം കിട്ടാത്തത് എന്ന ചോദ്യത്തിന് ഇന്നുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല'- അമിത് മിശ്ര തുറന്നടിച്ചു.

Virat Kohli England vs India match
ഓസ്‌ട്രേലിയ തോറ്റു, ദക്ഷിണാഫ്രിക്ക ജയിച്ചു; 'ടെസ്റ്റ് ഫൈനല്‍' ഇന്ത്യ കളിക്കുമോ?
Virat Kohli England vs India match
ഇഷാന്‍ കിഷന്‍ പുറത്ത്; വൈഭവ് സൂര്യവംശി 'റിട്ടേൺ'!
Summary

Former India spinner Amit Mishra claimed that he was assured of a return to the national team by coach Anil Kumble and captain Virat Kohli in 2017 after he sustained an injury. But, the promises were never fulfilled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com