India

കര്‍ണാടകയില്‍ ഇന്ന് മാത്രം വിറ്റത് 165 കോടിയുടെ മദ്യം

കര്‍ണാടകയില്‍ ഇന്ന് മാത്രം വിറ്റത് 165 കോടിയുടെ മദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മാത്രം വിറ്റത് 165 കോടി രൂപയുടെ മദ്യം. കര്‍ണാടക സംസ്ഥാന എക്‌സൈസ് വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

33.49 ലക്ഷം ലിറ്റര്‍ മദ്യമാണ് ഇന്ന് മാത്രം വിറ്റത്. 27.56 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 5.93 ലക്ഷം ലിറ്റര്‍ ബിയറുമാണ് വിറ്റഴിഞ്ഞത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വിറ്റതിലൂടെ 152 കോടി രൂപയും ബിയര്‍ വില്‍പ്പനയിലൂടെ 13 കോടി രൂപയുമാണ് ലഭിച്ചത്. 

മെയ് നാല് മുതലാണ് കര്‍ണാടക മദ്യ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് വില്‍പ്പന. ആദ്യ ദിവസത്തില്‍ തന്നെ 45 കോടി രൂപയുടെ വില്‍പ്പനടന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം