India

കര്‍ണാടകയില്‍ വീണ്ടും ട്വിസ്റ്റ്, ബുധനാഴ്ച മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും, 34 അംഗ മന്ത്രിസഭയ്ക്ക് ധാരണ

മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി കര്‍ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മുന്‍നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി കര്‍ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയുമായാണ് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. 29 ന് ശേഷം ഇവരുടെ സത്യപ്രതിജ്ഞ നടത്താനാണ് ജെഡിഎസും കോണ്‍ഗ്രസും തമ്മിലുളള ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്.

34 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായിരിക്കുന്നത്. 22 മന്ത്രിസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാനാണ് ഇപ്പോള്‍ ഇരുവരും യോജിപ്പിലെത്തിയിരിക്കുന്നത്.കോണ്‍ഗ്രസിന്റെ കെ ആര്‍ രമേഷ്‌കുമാറിനെ സ്പീക്കറായി തെരഞ്ഞെടുത്തു.ഡെപ്യൂട്ടീ സ്പീക്കര്‍ സ്ഥാനം ജെഡിഎസിന് നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT