India

കര്‍ഷകക്ഷേമം മുന്‍ നിര്‍ത്തി ഗുജറാത്ത് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറങ്ങി

25 ലക്ഷം യുവാക്കള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്നതിനായി 32,000 കോടിയുടെ പാക്കേജ് - പട്ടിദാര്‍ വിഭാഗത്തിന് വിദ്യാഭ്യാസ രംഗത്തും ജോലിക്കും തുല്യത ഉറപ്പാക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി നിരവധി പ്രഖ്യാപനങ്ങളുമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. നെയ്ത്തുകാരുടെ ലോണ്‍ എഴുതിതള്ളുന്നതുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് മാനിഫെസ്റ്റോയിലുള്ളത്. ജനങ്ങളുടെ മാനിഫെസ്റ്റോയാണ് പുറത്തിറക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഭാരത് സോളങ്കി വ്യക്തമാക്കി

പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ

* 25 ലക്ഷം യുവാക്കള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്നതിനായി 32,000 കോടിയുടെ പാക്കേജ് 

* സര്‍ക്കാര്‍ ജോലികളില്‍ കരാറുവത്കരണം അവസാനിപ്പിക്കും

* നിലവിലുള്ള  കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും

* സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വിചരാണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും

* പെട്രോളിനും ഡീസലിനും അധികമായി ചുമത്തിയ പത്തുരൂപ പിന്‍വലിക്കും

* പട്ടിദാര്‍ വിഭാഗത്തിന് വിദ്യാഭ്യാസ രംഗത്തും ജോലിക്കും തുല്യത ഉറപ്പാക്കും

* പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക ജനവിഭാഗങ്ങളുടെ സംവരണം അതേപോലെ നിലനിര്‍ത്തും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

SCROLL FOR NEXT