India

കര്‍ഷകര്‍ക്ക് മേലെ ചാടിവീണ് കടുവ; ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് (വീഡിയോ)

കര്‍ഷകര്‍ക്ക് മേലെ ചാടിവീണ് കടുവ; ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കടുവയുടെ ആക്രമണത്തില്‍ മൂന്ന് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പിലിഭിത്ത് ജില്ലാ മജിസ്‌ട്രേറ്റ് വൈഭവ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കി. കടുവ കര്‍ഷകരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

കാടിറങ്ങിയെത്തിയ കടുവ ട്രാക്റ്ററിലിരിക്കുകയായിരുന്ന കര്‍ഷകരെയാണ് ആക്രമിച്ചത്. വടിയും മറ്റുമുപയോഗിച്ച് ഇവര്‍ കടുവയെ ഓടിക്കാന്‍ ശ്രമിക്കുന്നതും കടുവ ട്രാക്റ്ററിന് മുകളില്‍ നിന്ന് ചാടി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം. കടുവ കാട്ടിലേക്ക് തന്നെ മടങ്ങിയതായി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

കഴിഞ്ഞ ദിവസവും സമാന സംഭവം ഇവിടെ അരങ്ങേറിയിരുന്നു. അന്ന് 45കാരനായ മത്സ്യത്തൊഴിലാളിക്ക് നേരെയായിരുന്നു ആക്രമണം. മീന്‍ പിടിക്കുന്ന ബോട്ടിലേക്ക് ചാടിക്കയറിയ കടുവ മത്സ്യത്തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ബോട്ടില്‍ ഇയാളടക്കം മൂന്ന് പേരാണുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി