India

കളളന് എന്ത് പ്രചാരണം!; റാലിക്കിടെ നേതാവിന്റെ കയ്യിലെ മോതിരം ഊരിയെടുക്കാന്‍ ശ്രമം, വിചിത്രം (വിഡിയോ) 

വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുകയായിരുന്ന ശര്‍മിള പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മോഷ്ടാവ് കൈ പിടിച്ച് മോതിരം ഊരിയെടുക്കാന്‍ നോക്കിയത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നവരുടെ സ്വര്‍ണം പരസ്യമായി കവരുക, കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ അതും സംഭവിച്ചിരിക്കുകയാണ്.ആന്ധ്രാപ്രദേശിലെ മംഗളഗിരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തുകയായിരുന്ന ജഗ്‌മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിളയുടെ മോതിരം കവരാനാണ് ശ്രമം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ നിന്നാണ് ഇതിനായി ശ്രമം നടന്നത്. വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുകയായിരുന്ന ശര്‍മിള പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മോഷ്ടാവ് കൈ പിടിച്ച് മോതിരം ഊരിയെടുക്കാന്‍ നോക്കിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

മോതിരം ബലമായി വലിച്ചൂരാന്‍ ശ്രമിക്കുമ്പോള്‍ വൈ എസ് ശര്‍മിള ചെറുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ശര്‍മിളയുടെ മോതിരം നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വീഡിയോയില്‍ വ്യക്തമല്ല. അസ്വസ്ഥമായ മുഖഭാവത്തോടെ ശര്‍മിള കൈ വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ സഞ്ചരിച്ചിരുന്ന ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു.  സംഭവത്തെക്കുറിച്ച് പ്രതികരിക്കാനും ശര്‍മിള തയ്യാറായിട്ടില്ല.

വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണശേഷം 2012ലാണ് വെ എസ് ശര്‍മിള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡിക്കുവേണ്ടി പ്രചാരണ രംഗത്ത് ശര്‍മിള സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT