India

കളി കാണാന്‍ വന്ന വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്‌റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു ഇന്ത്യക്കാര്‍ മല്യയെ കള്ളനെന്ന് കൂകിവിളിച്ച് സ്വീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് ഇന്ത്യ വിട്ട വ്യവസായി വിജയ് മല്യയെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കള്ളന്‍ എന്ന് വിളിച്ച് പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ഇന്നലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്‌റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു ഇന്ത്യക്കാര്‍ മല്യയെ കള്ളനെന്ന് കൂകിവിളിച്ച് സ്വീകരിച്ചത്. 

മല്യ സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന അകത്തേക്ക് കടന്നപ്പോഴായിരുന്നു കള്ളന്‍ കള്ളന്‍ വിളികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇത് വകവെക്കാതെ മല്യ നടന്നുപോയി. ഞങ്ങളുടെ രാജ്യത്തിന്റെ പണം തിരികെയേല്‍പ്പിക്കുവെന്നും ഇന്ത്യക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. 

നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലേക്കെത്തി മല്യ പരിഹാസമേറ്റുവാങ്ങിയിരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ മല്യയെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇന്ത്യാ പാക് മത്സരത്തിനിടെ തനിക്ക് കിട്ടിയ മാധ്യമ ശ്രദ്ധ കാരണം ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ക്കും താനുണ്ടാവുമെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയാണ്  വിജയ് മല്യ വായ്പയെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!