ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നാലു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു.
ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരെയും സംഘടനയെയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates