India

കശ്മീരില്‍ സുരക്ഷാ സേന രണ്ടു ലഷ്‌കര്‍ ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു. ഒളിവില്‍ കഴിയുന്ന മറ്റ് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.

അനന്ത്‌നാഗ് ജില്ലയില്‍ സിര്‍ഹാമയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ വലിയ തോതിലുളള വെടിവെയ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലാണ് ഇപ്പോഴും തുടരുന്നത്. 

സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു. ഏറ്റുമുട്ടലിന് പിന്നാലെ ഒളിവില്‍ പോയ മറ്റു ഭീകരര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT