India

കശ്മീരില്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തണം; കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി 

സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ അക്രമത്തില്‍ നിരവധിപേര്‍ക്കാണ് കശ്മീരില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും മാരക പരിക്കുകള്‍ സംഭവിക്കുകയും ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രതിഷേധങ്ങള്‍ നേരിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം സംവിധാനം ഉണ്ടാക്കമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയോട് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കശ്മീരിലെ പ്രതിഷേധങ്ങള്‍ നേരിടാന്‍ തോന്നിയതുപോലെ പെല്ലറ്റുകള്‍ ഉപയോഗിക്കരുതെന്ന് 2016 ഡിസംബറില്‍ കോടതി പറഞ്ഞിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. കുട്ടികളെ സമരത്തിനയച്ച മാതാപിതാക്കളുടെപേരില്‍ എന്ത് നടപടിയാണെടുത്തിട്ടുള്ളതെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ അക്രമത്തില്‍ നിരവധിപേര്‍ക്കാണ് കശ്മീരില്‍ കാഴ്ച ശക്തി നഷ്ടപ്പെടുകയും മാരക പരിക്കുകള്‍ സംഭവിക്കുകയും ചെയ്തത്. സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് എതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യം മുഴുവന്‍ നടന്നത്. എന്നിട്ടും സൈന്യം പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ നിന്നും പിന്‍മാറിയിരുന്നില്ല,. മാത്രവുമല്ല പെല്ലറ്റ് ഗണ്ണുകള്‍ അപകടകരമല്ല എന്ന വാദമുയര്‍ത്തുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT