India

കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

വീടില്‍ ഒളിച്ച ഭീകരരുമായുളള ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് ഇവിടെ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. ഇന്ന് രാവിലെയാണ് ഇവര്‍ ഒളിച്ചിരിക്കുന്ന സ്ഥലം സുരക്ഷാ സേന കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ പിടികൂടുന്നതിനായി മുന്നോട്ടുനീങ്ങിയ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും