India

കശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 20 മരണം

ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ കേല മോത്തിലാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ 20 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ കേല മോത്തിലാണ് അപകടം ഉണ്ടായത്. 

ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ബനിഹാളില്‍ നിന്നും രാംബനിലേക്ക് പോകുകയായിരുന്നു വാഹനം. ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ട് വാഹനം 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ എയര്‍ലിഫ്റ്റ് വഴി ജമ്മുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി