പ്രതീകാത്മക ചിത്രം 
India

കാണാതായ ആറുവയസുകാരി കഴുത്തുമുറിച്ചു കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍, അന്വേഷണം 

ഗുജറാത്തില്‍ കാണാതായ ആറുവയസുകാരി കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കാണാതായ ആറുവയസുകാരി കഴുത്തുമുറിച്ച് കൊല്ലപ്പെട്ട നിലയില്‍. പെണ്‍കുട്ടിയെ കാണാതായി 24 മണിക്കൂറിനുളളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. നാന്‍സി അമലിയാര്‍ എന്ന ആറു വയസുകാരിയാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെളളിയാഴ്ചയാണ് ആറു വയസുകാരിയെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രക്ഷിതാക്കളായ അരവിന്ദും കാലിയും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുളള താല്‍ക്കാലിക കുടിലിലാണ് താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതയെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നത്.

കുട്ടിയെ കാണാതായി എന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണകാരണം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത് താമസിക്കുന്നവരുടെ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ച് പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനും പ്രതിയുടെ കൊലപാതകരീതി വിശകലനം ചെയ്യാനും ഫോറന്‍സിക് വിദഗ്ധരെയും ഒരു വിഭാഗം പൊലീസുകാര്‍ സഹായിക്കുന്നുണ്ട്. 

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം